കോട്ടയം: ഇടതു സർക്കാരിൻ്റെ കീഴിലുള്ള ഖുറാൻ്റേയും, ഈന്തപ്പഴത്തിൻ്റെയും മറവിൽ സ്വർണ്ണക്കടത്ത് നടന്നിരുന്നു എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കടത്തുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആക്ഷേപം ഉയർന്നതായി കേരള ഡെമോക്രാറ്റിക്ക് അവിടെ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
കടത്തിയ സ്വർണ്ണത്തിൻ്റെ പകുതി എഡിജിപി അടിച്ചു മാറ്റി എന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് അതിൽ പങ്കെടുക്കുണ്ടെന്നും അസന്നിക്തമായി അൻവർ പറഞ്ഞു സ്വർണ്ണം കടത്തിയത് അൻവറും, ജലീലും ആണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സജി ആരോപിച്ചു.
കടത്തിയതിൽ എത്ര കിലോ സ്വർണ്ണം നഷ്‌ടപ്പെട്ടു എന്ന് കൃത്യമായി അറിയാവുന്ന അൻവറും, ജലീലും സ്വർണ്ണ കടത്ത് മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവച്ച് രക്ഷപെടാൻ ശ്രമിക്കണമെന്ന് സജി പറഞ്ഞു.കേരള ഡെമോക്രാറ്റിക്ക് കോട്ടയം ജില്ലാ നേതൃയോഗം കോട്ടയം റോട്ടറി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാർത്ഥ സത്യം പുറത്ത് വരാൻ കേന്ദ്ര സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും സജി ആവശ്യപ്പെട്ടു.കേരള ജില്ലാ പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.
കേരളാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, വൈസ് പ്രസിഡൻ്റ് പ്രഫ.ബാലു ജി. വെള്ളിക്കര, റോയി ജോസ്, അഡ്വ.വി.എസ്. സെബാസ്റ്റ്യൻ, മോഹൻദാസ് ആബ ലാറ്റിൽ, ലൗജിൻ മാളികക്കൽ, സുമേഷ് കെ.കെ, രാജേഷ് ഉമ്മൻ കോശി, ബിനു ആയിരമല, ജയിസൺ മാത്യു ജോസ്, ജി.ജഗദീഷ്, സന്തോഷ് മൂക്കിലിക്കാട്ട്, ബാബു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.