അമ്പലപ്പുഴ: കരുമാടിയിൽ ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.
തകഴി മംഗലത്തു വീട്ടിൽ പരേതനായ പ്രഭാകരകുറുപ്പിൻ്റെ മകൻ ബിനു (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെ തിരുവല്ല - അമ്പലപ്പുഴ റോഡിൽ കരുമാടി കളത്തിൽ പാലത്തിന് കിഴക്കു ഭാഗമായിരുന്നു അപകടം.
അമ്പലപ്പുഴ പടിഞ്ഞാറെ നട ഓട്ടോസ്റ്റാൻ്ററിൽ ഓടുന്ന ബിനു കരുമാടിയിലെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. റോഡിനു സമീപത്തെ പോസ്റ്റിൽ തട്ടാതിരിക്കാൻ ഓട്ടോ തിരിച്ചപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡിൽ തലയടിച്ചു വീണ ബിനു സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ - അനുജ (കണ്ണാട്ട് ഫൈനാൻസ് ഓഡിറ്റർ). മക്കൾ - അശ്വിനി, ആർച്ച.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.