കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു.
ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ ചികിത്സിച്ചെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിൻ്റെ കുടുംബം പോലീസിൽ പരാതി നൽകി.ആശുപത്രിയിലെ ആർഎംഒ അബു അബ്രഹാമിനെതിരെ പരാതി. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയ വിനോദ് കുമാർ ഈ മാസം 23നാണ് മരിച്ചത്.
രാവിലെയാണ് വിനോദ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആ സമയത്ത് വിനോദ് മരിക്കുന്നത്. തുടർന്ന് പരിശോധിച്ച ഡോക്ടറിൻ്റെ പെരുമാറ്റത്തിൽ കുടുംബത്തിന് സംശയം ഉയർന്നു. വിനോദിൻ്റെ മകൻ അശ്വിൻ ഡോക്ടറായിരുന്നു. ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസായില്ലെന്ന് കണ്ടെത്തിയത്.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിക്കുന്നു. ഫറോക്ക് പൊലീസിലാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസെടുക്കുന്നത് തെളിയിക്കുന്നു നിലക്ക് നടപടിയിലേക്ക് പൊലീസ് കടക്കും. നിലവിൽ സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.