തിരുവനന്തപുരം: ആർ.എസ്.എസ് ബന്ധ ആരോപണം ശക്തമായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷ വീണ്ടും കൂട്ടുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ വസതിയായ ക്ലിഫ് ഹൗസിൻറെയും പരിസരം വർധിപ്പിക്കാൻ നിർദ്ദേശം നൽകി. ക്ലിഫ് പരിസരങ്ങളിലും ഇവിടേക്കുള്ള രണ്ട് റോഡുകളിലും അധിക കാമറകൾ സ്ഥാപിക്കാൻ 4.32 ലക്ഷം രൂപയുടെ ക്വട്ടേഷൻ ധനവകുപ്പ് അനുമതി നൽകി. കൂടുതൽ തുക ആവശ്യമായി വന്നാൽ പിന്നീട് നൽകും. അധിക സി.ടി.വി സംവിധാനം സ്ഥാപിക്കാനുള്ള ടെൻഡർ പൊതുമരാമത്ത് വകുപ്പ് ക്ഷണിച്ചു.
സെപ്റ്റംബർ 20നകം ടെൻഡർ സമർപ്പിക്കാൻ നിർദ്ദേശം നൽകി. ക്ലിഫ് ഹൗസും പരിസരവും നിലവിൽ തന്നെ സി.സി.ടി.വി നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കാൻ ഇൻറലിജൻസ് റിപ്പോർട്ട് നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.