അയർലണ്ടിൽ.. "എന്നാൽ കഴിയുന്ന എല്ലാവിധ സഹായസഹകരണവും എല്ലാവരിലും എത്തിക്കാൻ, NMBI ബോർഡ്‌ ഇലക്ഷനിൽ എനിക്ക് വേണ്ട എല്ലാ പിന്തുണയും തന്ന് വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.. സസ്നേഹം, സോമി തോമസ്


പ്രിയ സുഹൃത്തുക്കളെ,  

എന്റെ പേര് സോമി തോമസ്‌,  ഞാൻ  Bonsecure ഹോസ്പിറ്റൽ ഡബ്ലിൻ, അയർലണ്ടിൽ ക്ലിനിക്കൽ നേഴ്സ് സ്പെഷ്യലിസ്റ് ആയി വർക്ക്‌ ചെയ്തു വരുന്നു. ഈ വരുന്ന Nursing and midwifery Board of Ireland (NMBI )ന്റെ ബോർഡ്‌ ഇലക്ഷനിൽ (2024) ജനറൽ നഴ്സിംഗ് സീറ്റിലേക്ക് Irish Nurses and Midwives Organisation (INMO) ന്റെ ഒഫീഷ്യൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം സന്തോഷപൂർവ്വം നിങ്ങളെ അറിയിക്കുന്നു.


NMBI രെജിസ്ട്രേഷൻ കഴിഞ്ഞ് അയർലണ്ടിന് അകത്തും പുറത്തുമായി ജോലി ചെയ്യുന്ന പിൻ നമ്പർ കൈവശമുള്ള ആർക്കും ഓൺലൈൻ വഴി വോട്ട് ചെയ്യാവുന്നതാണ്, ഈ വരുന്ന 23 സെപ്റ്റംബർ 2024 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ഒക്ടോബർ 2 ബുധനാഴ്ച്ച ഉച്ചക്ക് 12 മണി വരെയാണ് വോട്ടിങ് സമയപരിധി. 

ഞാൻ MSc respiratory nursing, Post graduate Diploma in clinical leadership, Post graduate Diploma infection prevention & control,  Critical care Nursing എന്നി മേഖലകളിൽ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ INMO നോർത്ത് ഡബ്ലിൻ ബ്രാഞ്ചിലെ ഭാരവാഹികളിൽ ഒരാളായും മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) എന്ന നേഴ്സസ് കൂട്ടായ്മയുടെ ദേശീയതല ട്രഷറെർ ആയും സേവനം അനുഷ്ഠിച്ചു വരുന്നു. 20 വർഷമായി അയർലണ്ടിൽ ജോലി ചെയ്തു വരുന്ന ഞാൻ മൈഗ്രന്റ് നേഴ്സസ് അയർലണ്ട് ന്റെ ഭാഗമായിട്ടും അല്ലാതെയും വര്ഷങ്ങളായി നഴ്സുമാരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും അവർ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടുകയും അതിനുവേണ്ട ഫലപ്രദമായ സഹായ സഹകരണങ്ങൾ ചെയ്തു വരുകയും ചെയ്യുന്നു.

Adaptation പ്രോഗ്രാമിൽ മൈഗ്രൈന്റ് നേഴ്സസ് നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും കൂടാതെ non-EU healthcare assistants ന്റെ family reunification വേണ്ടിയും പ്രവർത്തിച്ചു വരുന്നു.

ഈ വരുന്ന തിരഞ്ഞെടുപ്പിൽ NMBI ജനറൽ നഴ്സിംഗ് സീറ്റിലേക്ക് മത്സരിക്കുന്ന എനിക്ക്  എല്ലാ NMBI രജിസ്റ്റർഡ് നഴ്സുമാരുടെ പിന്തുണയും സഹായവും പ്രതീക്ഷിച്ചു കൊണ്ട്,  ഇനിയും എന്നാൽ കഴിയുന്ന എല്ലാവിധ സഹായസഹകരണവും എല്ലാവരിലും എത്തിക്കാൻ എനിക്ക് വേണ്ട എല്ലാ പിന്തുണയും തന്ന് വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ...സസ്നേഹം, സോമി തോമസ്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !