ഡൽഹി: സിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യാത്ര പറഞ്ഞ് രാജ്യം. ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി.
എ കെ ജി ഭവനിൽ നിന്നും യെച്ചൂരിയുടെ മൃതദേഹം നടത്തിയ വിലാപയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സി പി എമ്മിൻ്റെ മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും എ കെ ജി ഭവനിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ പങ്കെടുത്തു. രാഷ്ട്രപതി വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെ ഉന്നത നേതാക്കളും പ്രവർത്തകരും വിദ്യാർത്ഥികളും യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട പി ബി അംഗങ്ങൾ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ ഇന്നലെ മൂന്നരയോടെയാണ് യെച്ചൂരിയുടെ അന്ത്യം. 32 വർഷമായി സി പി എം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യെച്ചൂരി 2015 ൽ ആണ് ജനറൽ സെക്രട്ടറി പദവിയിൽ എത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യ സഭയായിരുന്നു.
സർവേശ്വര സോമയാജലു യെച്ചൂരിയുടെയും കൽപകത്തിൻ്റെയും മകനായി 1952 ഓഗസ്റ്റ് 12 ന് ചെന്നൈയിലാണ് യെച്ചൂരി സീതരാമ റാവു ജനിച്ചത്. ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജെ എൻ യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ജെ എൻ യുവിൽ വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായ സീതാറാം യെച്ചൂരി 1974 ൽ എസ് എഫ് ഐയിൽ അംഗമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.