തിരുവനന്തപുരം :എഡിജിപി എം ആര് അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം.
പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും. പിവി അന്‍വര്‍ എംഎല്‍എയുടെയും ,എം ആര് അജിത് കുമാറിന്റെയും മൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് കൂടുതല്‍ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
തൃശൂര്‍ പൂരം പൊലീസ് അലങ്കോലമാക്കിയെന്ന ആരോപണത്തിലടക്കമാണ് മൊഴിയെടുക്കുക. അതേസമയം വിശദമായ ചോദ്യം ചെയ്യലിനായി വീണ്ടും അജിത് കുമാറിന്റെ മൊഴി.
രേഖപ്പെടുത്തുമെന്നും വിവരമുണ്ട്. അന്‍വറിന്റെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയമാണ് സര്‍ക്കാര്‍ ഡിജിപിക്ക് അനുവദിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.