ചെന്നൈ: 50 വയസുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിൽ സ്വാമി പിടിയിൽ.
ശ്രീപെരുംപുദൂരിന് സമീപം മലയമ്പാക്കത്ത് താമസിച്ചിരുന്ന അലമേലു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്വാമി ദക്ഷൻ പിടിയിൽ.അലമേലുവിൻ്റെ അയൽവാസി കൂടിയാണ് ദക്ഷൻ. തിരുവണ്ണാമല ക്ഷേത്രദർശനത്തിന് ശേഷം തൻ്റെ ശിഷ്യയും അയൽവാസിയുമായ സ്ത്രീയെ ദക്ഷൻ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.
തനിക്ക് മോക്ഷം ലഭിക്കാൻ തിരുവണ്ണാമലയിൽ വെച്ച് തന്നെ കൊലപ്പെടുത്തണമെന്ന് അലമേലും ആവശ്യപ്പെട്ടിരുന്നതായി ദക്ഷൻ പൊലീസിന് മൊഴി നൽകി. ഭർത്താവ് മരിക്കുകയും, വിവാഹശേഷം മക്കള് മാറി താമസിക്കുകയും ചെയ്തതോടെ അലമേലും വീട്ടിൽ ഒറ്റക്കായി. ഇതോടെ ഇവർ ദക്ഷനുമായി അടുത്തു. പിന്നീട് ഇയാൾക്കൊപ്പം ചേർന്ന് പ്രാർത്ഥനകളും പൂജകളും നടത്തി ജീവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ദക്ഷനൊപ്പം അലമേലു തീർത്ഥാടനത്തിനായി തിരുവണ്ണാമലയിൽ കൊലപാതകം നടത്തിയശേഷം സ്ത്രീയുടെ മൃതദേഹം തടാകത്തിൻ്റെ കരയിൽ ഉപേക്ഷിച്ച് ദക്ഷൻ രക്ഷപെട്ടു, സിസിടിവി ദൃശ്യങ്ങളാണ് ദക്ഷനിൽ പോലീസിനെ എത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.