അമരാവതി:ആന്ധ്രാപ്രദേശിലെ ചിറ്റൂർ–ബെംഗളൂരു ദേശീയപാതയിൽ സർക്കാർ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 8 പേർ മരിച്ചു.
33 പേർക്ക് പരിക്കേറ്റു. തിരുപ്പതിയിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ആന്ധ്രാപ്രദേശ് റീജനൽ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസാണ് മൊഗിലി ഘാട്ടിൽ വച്ച് ലോറിയുമായി കൂട്ടിയിടിച്ചത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ സഹായം ആന്ധ്ര സർക്കാർ പ്രഖ്യാപിച്ചതായി ചിറ്റൂർ ജില്ലാ കലക്ടർ സുമിത് കുമാർ പറഞ്ഞു. പരിക്കേറ്റവരിൽ നിരവധിപ്പേരുടെ നില ഗുരുതരമാണ്. തിരുമല ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് ബസിലുണ്ടായിരുന്ന ഭൂരിഭാഗവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.