തിരുവനന്തപുരം വെള്ളറടയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

തിരുവനന്തപുരം: വെള്ളറടയിൽ സ്വന്തം വീടിൻറെ പാലുകാച്ചലിന് ബന്ധുക്കളെ ക്ഷണിക്കാൻ കുടുംബസമേതം ബൈക്കിൽ പോയി മടങ്ങുമ്പോൾ യുവാവ് അപകടത്തിൽ മരിച്ചു.

ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മകനും ഗുരുതര പരിക്കേറ്റു. ഒറ്റശേഖരമംഗലം വാളക്കോട് കമുകിൻകോട് അഷിത ഭവനിൽ കെ. അനിൽ (42) ആണ് മരിച്ചത്. ഭാര്യ അഷിത, മകൻ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആദിദേവ് എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച നടക്കുന്ന പാലുകാച്ചൽ ചടങ്ങിന് ബന്ധുക്കളെ ക്ഷണിക്കാൻ പോയി മടങ്ങവേ കാട്ടാക്കട തൃക്കാഞ്ഞിരപുരത്തു ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ അനിൽ മരണപ്പെട്ടു. വ്യാഴാഴ്ച നാലുമണിയോടെ അപകടം. പിതാവ് പരേതനായ കൃഷ്ണൻ. മാതാവ്: മല്ലിക. മൃതദ്ദേഹം നെയ്യാർ മെഡിസിറ്റിയിൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !