തൃശൂർ: ഇരിങ്ങാലക്കുട കാട്ടൂരിൽ ഓണാഘോഷത്തിന് എത്തിയ വിദ്യാർത്ഥി കാൽ വഴുതി കുളത്തിൽ വീണ് മരിച്ചു.
കാട്ടൂർ പോംപെ സെൻ്റ് മേരീസ് സ്‌കൂളിൽ പ്ലസ് വണിന് പഠിക്കുന്ന കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാർത്ഥൻ്റെ മകൻ നിഖിൽ (16) ആണ് കുളത്തിൽ വീണ് മരിച്ചത്. സ്കൂളിൽ ഓണാഘോഷമായിരുന്നു വെള്ളിയാഴ്ച്ച. അതിനിടയിലാണ് സ്‌കൂളിന് സമീപം കുളത്തിലേയ്ക്ക് നിഖിലും സഹപാഠികളും കുളിക്കാൻ പോയത്. നീന്തലറിയാത്ത നിഖിൽ കരയ്ക്ക് ഇരിക്കുകയായിരുന്നു.ഇതിൻ്റെ കാൽ വഴുതി നിഖിൽ കുളത്തിലേയ്ക്ക് വീഴുകയായിരുന്നു.
രക്ഷപെടുത്താൻ മറ്റ് വിദ്യാർത്ഥികൾ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.വലിയ വലിപ്പവും ആഴവും ഉള്ളതാണ് കുളം. ഉടൻ തന്നെ ഇരിങ്ങാലക്കുട ഫയർഫോഴ്‌സിലും കാട്ടൂർ പോലീസിലും വിവരം അറിയിക്കുകയും ഇവർ എത്തി ഏറെ നേരം തിരച്ചിൽ നടത്തിയതിനൊടുവിലാണ് ഉച്ചതിരിഞ്ഞ് അഞ്ച് മണിക്കൂറാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.