ഡൽഹി: മദ്യനയ അഴിമതി കേസിൽ തീഹാർ ജയിലിൽ കഴിഞ്ഞിരുന്ന അരവിന്ദ് കെജ്‌രിവാൾ ജയിൽമോചിതനായി.
സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രിം കോടതി ജാമ്യം അനുവദിച്ചതോടെയാണ് മോചനം. ഞാൻ സത്യസന്ധൻ, ജീവിതം രാജ്യത്തിന് വേണ്ടി, എത്ര തകർക്കാൻ ശ്രമിച്ചാലും തകരില്ലെന്നായിരുന്നു ജയിലിന് പുറത്തെത്തിയ കെജ്രിവാളിൻറെ ആദ്യപ്രതികരണം. ജീവിതത്തിൽ ഞാൻ ഒരുപാട് പോരാട്ടങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്, പക്ഷേ ദൈവം കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എൻ്റെ മനോവീര്യവും ശക്തിയും നൂറുമടങ്ങ് വർദ്ധിച്ചു, ദൈവം കാണിച്ചുതന്ന പാതയിൽ ഞാൻ സഞ്ചരിക്കും. രാഷ്ട്രത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോരാടിക്കൊണ്ടേയിരിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. ആം ആദ്മി പ്രവർത്തകർ കെജ്രിവാളിനെ തീഹാർ ജയിലിന് പുറത്ത് സ്വീകരണമൊരുക്കിയാണ് കെജെരിവാളിനെ സ്വീകരിക്കാനെത്തിയത്.
കരഘോഷത്തോടെയാണ് പ്രവർത്തകർ കെജ്രിവാളിനെ വരവേറ്റത്. രാജ്യതലസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയ്ക്കിടെയായിരുന്നു കെജ്‌രിവാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഭാര്യ സുനിത, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, അതിഷി, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും ഡൽഹി മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.