തിരുവനന്തപുരം: ശിക്ഷാ നടപടിയുടെ പേരിൽ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതിന് എതിരെ ബാലാവകാശ കമ്മിഷൻ.
ചെറിയ കാര്യങ്ങൾക്ക് പോലും ടി.സി ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയാത്തവർ. കുട്ടികളെ തിരിച്ചെടുക്കണമെന്ന നിർദ്ദേശം പല സ്കൂളുകളും പാലിക്കുന്നില്ലെന്ന് ബാലാവകാശ കമ്മീഷൻ കെ വി മനോജ് കുമാർ പ്രതികരിച്ചു. കുട്ടികളെ സംസ്കാര സമ്പന്നരായി വളർത്തുന്നതിൻ്റെ ഉത്തരവാദിത്തം അധ്യാപകർക്കാണെന്ന് കെ വി മനോജ് കുമാർ പറഞ്ഞു.
ചെറിയ പ്രശ്നങ്ങൾക്ക് പുറത്താക്കുകയല്ല വേണ്ടത് ശരിയായ ദിശയിൽ കുട്ടികളെ അധ്യാപകർ നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ടി.സി നൽകിയാൽ ഉത്തരവാദിത്വം തീർന്നു എന്നാണ് ചിലരുടെ ധാരണയെന്നും അധ്യാപകർക്ക് ജുവനൈൽ ആക്റ്റിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുട്ടികളെ തിരിച്ചെടുക്കുന്നതിനുള്ള കമ്മീഷൻ നിർദ്ദേശങ്ങൾ പല സ്കൂളുകളും പാലിക്കുന്നില്ല. കമ്മീഷൻ്റെ ഉത്തരവുകൾ നിർദ്ദേശങ്ങളാണ്. അതിനർത്ഥം അത് തള്ളിക്കളയേണ്ടതാണ് എന്നല്ലെന്ന് അദ്ദേഹം പറഞ്ഞു. വീഴ്ച ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ അധികൃതർ കെ വി മനോജ് കുമാർ മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.