ചെന്നൈ: തിരുവോണം ആഘോഷിക്കുന്ന മലയാളികൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആശംസകൾ നേർന്നു.
ദ്രാവിഡ സഹോദരങ്ങളായ കേരളത്തിലെ ജനങ്ങൾക്ക് ഏതൊരു ആപത്തിലും കൈത്താങ്ങായി തമിഴ്നാട് സർക്കാറുണ്ടാവുമെന്ന് സ്റ്റാലിൻ പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ സംഭവത്തിൽ തമിഴ്നാട് സർക്കാർ അഞ്ചു കോടി രൂപ അനുവദിക്കുകയും വൈദ്യസംഘം രക്ഷാപ്രവർത്തകരെ അയക്കുകയും ചെയ്തു.
കെടുതികളിൽനിന്ന് കരകയറി സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഓണം ആഘോഷിക്കുന്ന മലയാളി സഹോദരങ്ങൾക്ക് ആശംസ നേരുന്നതായി സ്റ്റാലിൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.