ചണ്ഡിഗഢ്: ഹരിയാണയില്‍ ബി.ജെ.പിക്ക് മൂന്നാമതൊരു അവസരംകൂടെ നല്കാന് ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഹരിയാണയില്‍ വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. കുരുക്ഷേത്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒക്ടോബര്‍ അഞ്ചിന് പോളിങ് നടക്കുന്ന ഹരിയാണയില്‍ മോദിയുടെ ആദ്യ റാലിയായിരുന്നു ശനിയാഴ്ചത്തേത്.ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാംതവണയും നിങ്ങളെ സേവിക്കാന്‍ എന്നെ സഹായിച്ചു. ഇവിടുത്തെ ആവേശം കാണുമ്പോള്‍ ബി.ജെ.പിക്ക് ഹാട്രിക്ക് അവസരം നല്കാന് ഹരിയാണ തീരുമാനിച്ചുവെന്ന് വ്യക്തമാണ്', അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. സര്‍ക്കാര്‍ ഉണ്ടാക്കി 100 ദിവസത്തിനുള്ളില്‍ വലിയ തീരുമാനങ്ങള്‍ എടുക്കുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ഉറപ്പ് നല്‍കിയിരുന്നു. 100 ദിവസം തികയുന്നതിന് മുമ്പ് തന്നെ 15 ലക്ഷം കോടിയുടെ പദ്ധതികള്‍ ആരംഭിച്ചു. മൂന്ന് കോടി ദരിദ്രകുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
തൊട്ടടുത്തള്ള ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങള്‍ നല്‍കിയതായി അദ്ദേഹം ആരോപിച്ചു. ഒന്നുപോലും നടപ്പാക്കിയില്ല. ശമ്പളം ലഭിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരം നടത്തേണ്ട അവസ്ഥയാണെന്നും മോദി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന് അവസരം നല്കിയ സംസ്ഥാനത്തെ ജനങ്ങള്‍ ഇപ്പോള്‍ പശ്ചാത്തപിക്കുകയാണ്. കോണ്‍ഗ്രസിന്റെ നുണകള്‍ കര്‍ണാടകയേയും തെലങ്കാനയേയും പോലും വെറുതേ വിട്ടില്ല. കര്‍ണാടക വലിയ അരാജകത്വത്തിലാണ്.
അവിടെ വിലക്കയറ്റവും അഴിമതിയും പാരമ്യത്തിലാണ്. വികസനപ്രവര്‍ത്തനങ്ങള്‍ നിലച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിക്ഷേപവും ജോലിയും കുറഞ്ഞു. നല്ല സംസ്ഥാനങ്ങളെ എങ്ങനെ തകര്‍ക്കാമെന്ന് കോണ്‍ഗ്രസ് കാണിച്ചുതരികയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.