കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് വയനാട് കരകയറുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മഴ മാറിയാൽ വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ നേതാക്കൾക്കൊപ്പം ഓൺലൈൻ മുഖാന്തരം ചേർന്ന യോഗത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. യോഗത്തിൽ നേതാവ് പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.ടൂറിസ്റ്റുകളെ എത്തിക്കാൻ കൂട്ടായ ശ്രമം.
ഒരു പ്രത്യേക പ്രദേശത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. വയനാട് അതിമനോഹര സ്ഥലമായി തുടരുന്നു. രാജ്യത്തേയും ലോകത്തേയും വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ വയനാട് ഒരുങ്ങുന്നു. മുൻകാലങ്ങളിലെ വയനാടിനെ പിന്തുണയ്ക്കാൻ ഒരിക്കൽ കൂടി ഒരുമിക്കാം,' അദ്ദേഹം പറഞ്ഞു. ദുരന്തബാധിതർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.അതേസമയം വയനാട് ലോക്‌സഭ മണ്ഡലത്തിലെ ആദിവാസികൾക്ക് ഇത്തവണയും മുൻ എംപി കൂടിയായ രാഹുൽ ഗാന്ധി ഓണക്കിറ്റ് വിതരണം ചെയ്തു.
രാഹുൽ ഗാന്ധി സ്വന്തം ചെലവിലാണ് കിറ്റ് വിതരണം നടത്തുന്നത്. ചോക്കാട് നാല്പത് സെൻറിലെ ആദിവാസികൾക്ക് ഓണക്കിറ്റ് നൽകി. ചോക്കാട് നാല്പത് സെൻ്റ് നഗറിൽ എ പി അനിൽകുമാർ എം എൽ എ കിറ്റുവിതരണം ഉദ്ഘാടനം ചെയ്തു. ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഐ പി സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ടി അജ്മൽ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീകല ജനാർദ്ദനൻ, കെ ഹമീദ്, ബി മുജീബ്, എ പി രാജൻ, എം ഹമീദ്, അറക്കൽ സക്കീർ, നീലാംപറ സിറാജ് തുടങ്ങിയവർ സംസാരിച്ചു.
വണ്ടൂർ നിയോജക മണ്ഡലത്തിലെ കിറ്റുവിതരണവും തുടങ്ങി. വണ്ടൂരിൽ 750 കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്യുന്നു. നിയോജക മണ്ഡലങ്ങളിലെ വിതരണച്ചുമതല യുഡിഎഫ് കമ്മിറ്റികൾക്കാണ്. പ്രളയകാലത്തും കോവിഡുകാലത്തും ദുരിതാശ്വാസ പ്രവർത്തനത്തിൻ്റെ ഭാഗമായി രാഹുൽ ഗാന്ധി കിറ്റ് വിതരണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.