തൃശൂരിൽ 2 യുവാക്കളെ എംഡിഎംഎയും കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു; ക്ഷേത്രമോഷണ കേസിലും പ്രതികൾ.

അന്തിക്കാട്: തൃശ്ശൂരിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. എംഡിഎംഎയും കഞ്ചാവുമായി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ രണ്ട് യുവാക്കളെ തൃശൂർ അന്തിക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കണ്ടശ്ശാംകടവ് കാരമുക്കിൽ വാടകക്ക് താമസിക്കുന്ന വെള്ളൂർ സ്വദേശി ചെട്ടിക്കാട്ടിൽ വിഷ്ണുസാജൻ (20) കണ്ടശ്ശാംകടവ് പടയം വാടയിൽ വീട്ടിൽ വി.എസ്. വിഷ്ണു മയക്കുമരുന്നുമായി പിടിയിലായത്.വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി. പാൻറിലും ഷർട്ടിനുള്ളിലുമായി ഒളിപ്പിച്ച നിലയിൽ 1.50 ഗ്രാം എംഡിഎംഎയും 13.75 ഗ്രാം കഞ്ചാവുമാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. 

അന്വേഷണത്തിൽ കഴിഞ്ഞ ദിവസം തൊയക്കാവിൽ നടന്ന ക്ഷേത്ര മോഷണവും ഇവരാണ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പിടികൂടിയ വാഹനത്തിൻ്റെ നമ്പർ പരിശോധിച്ച അന്വേഷണത്തിലാണ് തൊയക്കാവിൽ ക്ഷേത്ര കവർച്ചയുടെ ചുരുളഴിഞ്ഞത്.രുദ്രമാല ഭദ്രകാളി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. 

ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ്ണാലയും താലികളുമാണ് മോഷ്ടാക്കൾ കവർന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ യുവാക്കൾ പൂജാരിയെ കബളിപ്പിച്ചാണ് മോഷണം നടത്തിയത്. മാതാപിതാക്കൾ ക്ഷേത്രത്തിലേക്ക് ഇപ്പോൾ തൊഴാനെത്തുമെന്നും യുവാക്കൾ പൂജാരിയോട് ആവശ്യപ്പെട്ടു. ഇതോടെ നട തുറന്ന് വെച്ച് പൂജാരി തൻറെ മൊബൈൽ ഫോൺ എടുക്കാനായി പോയി. ഈ തക്കം നോക്കിയാണ് പ്രതികൾ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !