വാട്സാപ്പ് പോലുള്ള സാമൂഹ്യമാദ്ധ്യമങ്ങളിൽ കുട്ടികൾക്കുള്ള നോട്സ് നൽകരുത്; ഹയർസെക്കൻഡറി ഡയറക്ടർ

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള നോട്സ് വാട്സാപ്പ് പോലുള്ള സമൂഹ്യമാധ്യമങ്ങളിൽ നൽകരുതെന്ന് ഹയർസെക്കൻഡറി ഡയറക്ടർ

ക്ലാസിൽ ഇരുന്ന് കുട്ടികൾ എഴുതി എടുക്കുമ്പോൾ അവർക്ക് നല്ല പഠനാനുഭവങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ കുട്ടികൾക്ക് ക്ലാസിൽ നിന്ന് നേരിട്ട് ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാവുന്നു. ഇതേ തുടർന്നാണ് ഈ രീതി പൂർണമായി നിർദ്ദേശിക്കുന്നത് എന്ന് ഹയർസെക്കൻഡറി ഡയറക്‌ട്രേറ്റ് പറഞ്ഞു.

ഇടവിട്ട് സ്‌കൂളുകളിൽ നേരിട്ട് സന്ദർശനം നടത്താൻ മേഖല ഡയറക്ടർമാർക്ക് ഹയർ സെക്കൻഡറി അക്കാദമി വിഭാഗം ജോയിൻറ് ഡയറക്ടർ സുരേഷ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കാലത്ത് കുട്ടികൾക്ക് ക്ലാസിൽ ഹാജരാകാൻ കഴിയാതിരുന്ന സാഹചര്യത്തിൽ അവരുടെ പഠനം മുടങ്ങാതിരിക്കാനാണ് ഓൺലൈൻ പഠന രീതി പ്രോത്സാഹിപ്പിച്ചിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ വാട്സ്ആപ്പ് വഴി കുട്ടികൾക്ക് നോട്ട്സ് കൊടുക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട് എന്ന് രക്ഷിതാക്കൾ ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പുറമേ കൂടുതൽ നോട്ട്സ് ആവുമ്പോൾ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അമിതഭാരമാവുകയും ചെയ്യുന്നുണ്ട് എന്ന് പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്ക് ഇപ്പോഴത്തെ നിർദ്ദേശം പുറപ്പെടുവിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !