ഡോ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണം; സുപ്രീംകോടതി

ഡോ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണം; സുപ്രീംകോടതി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സർജനായി ജോലി ചെയ്തിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിൻ്റെ നില പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി സുപ്രീം കോടതി.

ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെടുന്നു. ഈ മാസം ആദ്യം, സന്ദീപിൻ്റെ വിടുതൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. വിടുതൽ ഹർജി തള്ളിക്കൊണ്ട് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി, പ്രതിയുടെ ജാമ്യാപേക്ഷയിൽ സംസ്ഥാനത്തിന് നോട്ടീസ് നൽകിയിരുന്നു.

വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി പറഞ്ഞു. വിചാരണ നിർത്തിവെയ്ക്കണമെന്ന അഭിഭാഷകൻ ബി എയൂരിൻ്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നവംബർ 11 ന് കേസ് വീണ്ടും പരിഗണിക്കും. പ്രതി സന്ദീപിനായി അഭിഭാഷകരായ സച്ചിൻ പൊഹ്വ, ആർ പി ഗോയൽ, ആർ. വി. ഗ്രാലൻ എന്നിവർ ഹാജരായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network