രാജസ്ഥാനിൽ രണ്ടര വയസുകാരി കുഴൽക്കിണറിൽ വീണു; രക്ഷ പ്രവർത്തനങ്ങൾ തുടരുന്നു

ജയ്പൂർ: രാജസ്ഥാനിലെ ദൗസയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

35 അടി താഴ്ച്ചയിൽ കുട്ടി കുടുങ്ങിക്കിടക്കുന്നതായാണ് പറയുന്നത്. ജെ.സി.ബി. ഉപയോഗിച്ച് സമീപപ്രദേശങ്ങളിൽ മണ്ണ് നീക്കാൻ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച അഞ്ചോടെയാണ് വിവരം പുറത്തറിയുന്നത്. വീടിന് സമീപത്തെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് നീരു എന്ന രണ്ടരവയസ്സുകാരി അബദ്ധത്തിൽ കുഴൽക്കിണറിൽ വീണത്. 

പൈപ്പ് വഴി കുട്ടിക്ക് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് സംഘത്തേയും രക്ഷാപ്രവർത്തനത്തിന് വിളിച്ചിട്ടുണ്ട്. കുട്ടിയുടെ ചലനങ്ങൾ ടോർച്ച് ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്ത് ഇരുട്ടായതും മഴ പെയ്യുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കുഴിയിൽ മഴവെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !