കൊച്ചി: സിനിമയിൽ പുതിയ സിനിമാ സംഘടന വരുമെന്ന് സ്ഥിരീകരിച്ച സംവിധായകൻ ആഷിഖ് അബു ഉൾപ്പടെയുള്ളവർ.
സിനിമയിലെ എല്ലാ മേഖലയിലും ഉള്ളവരേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പുരോഗമന ആശയത്തിൽ ഊന്നി സംഘടന എന്നതാണ് ആശയം. പുതിയ സംഘടനയെക്കുറിച്ച് വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നിലപാടിൽ വ്യക്തത വരുത്തിക്കൊണ്ട് ആഷിഖ് അബു, രാജീവ് രവി, കമൽ കെഎം, അജയൻ അടാട്ട് എന്നിവർ ചേർന്ന് പത്രക്കുറിപ്പ് പുറത്തിറക്കിയത്. പൊതുവായ ആശയ രൂപീകരണത്തിന് കൈമാറിയ കത്ത് അനൗദ്യോഗികമായി ചോർന്നതാണെന്നും പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ചർച്ചയിൽ പങ്കെടുത്ത ആളുകളുടെ പേരുകൾ ആ കത്തിൽ ഉണ്ടായിരുന്നത് കൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു. ഇതുവരെ രൂപീകരിക്കാത്ത 'സംഘടനയിൽ' 'ഭാരവാഹികൾ' എന്ന പേരിൽ പേരുണ്ടായവരുടെ ചിത്രങ്ങൾ സഹിതം വാർത്തകൾ വരികയും ചെയ്തു. ഇതിൻ്റെ വ്യക്തമായ വിശദീകരണം എന്നാണ് കുറിപ്പിൽ പറയുന്നത്. നിർമാതാവ് മുതൽ പോസ്റ്റർ പതിപ്പിക്കുന്നവർ വരെ ഫിലിംമേക്കേഴ്‌സ് ആണെന്നതാണ് കാഴ്ചപ്പാട്.
പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേഴ്സ് അസോസിയേഷൻ എന്നത് താൽക്കാലികമായി നൽകിയ ആളാണ്. മറ്റൊരു പേര് സ്വീകരിക്കണമെങ്കിൽ നിലവിൽ വന്നതിനു ശേഷം സ്വീകരിക്കും. സിനിമയിലെ എല്ലാ വിഭാഗങ്ങളിലും ഭരണ സമിതിയിൽ പ്രതിനിധ്യം ഉണ്ടാകും. സംഘടന നിലവിൽ വന്നതിന് ശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും അത് വരെ ഒരു താത്കാലിക കമ്മിറ്റി പ്രവർത്തിക്കും. സംഘടനയുടെ പ്രഖ്യാപനത്തോടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കും.
അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂർണരൂപം പ്രാപിക്കും.- കുറിപ്പിൽ പറയുന്നു.ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോൻ, ബിനീഷ് ചന്ദ്ര തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘടന രൂപീകരിക്കും എന്നായിരുന്നു വാർത്തകൾ പുറത്തുവന്നത്. അതിനു പിന്നാലെ വാർത്ത തള്ളിക്കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തി. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ഇല്ലെന്നാണ് സംവിധായകൻ വ്യക്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.