‘ശാരീരിക ബുദ്ധിമുട്ടുകൾ വേട്ടയാടുന്നു മികച്ച പ്രകടനത്തിന് 2 മണിക്കൂർ പരിശീലം മതിയാവില്ല’ രോഗാവസ്ഥ തുറന്നു പറഞ്ഞ് സൈന നെഹ്‌വാൾ

ഹരിയാന: തനിക്ക് സന്ധിവാതം ബാധിച്ചെന്ന് ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ. കാൽ മുട്ടിലെ വേദന പരിശീലനത്തിനടക്കം വെല്ലുവിളി സൃഷ്ടിക്കുമെന്ന് താരം പറഞ്ഞു.

ഈ വർഷം അവസാനത്തോടെ വിരമിക്കൽ പ്രഖ്യാപിക്കുന്നതടക്കമുള്ള നിർണ്ണായക തീരുമാനങ്ങളിലേക്ക് സൈന കടന്നേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.കാൽ മുട്ടിന് പ്രശ്നം നേരിടുന്നുണ്ട്. ഞാൻ ആർത്രൈറ്റിസ് രോഗബാധിതനാണ്. നിലവിലെ അവസ്ഥയിൽ 8-9 മണിക്കൂർ തള്ളി നീക്കുക എന്നത് ബുദ്ധിമുട്ടാണ്. ഉയർന്ന തലത്തിലുള്ള കളിക്കാരുമായി കളിക്കാനും മികച്ച പ്രകടനം കാഴ്ചവെക്കാനും 2 മണിക്കൂർ പരിശീലനം മതിയാകില്ല,”- സൈന പറഞ്ഞു.

ഇന്ത്യയുടെ ഷെഫ് ഡി മിഷനായിരുന്ന ഗഗൻ നാരങ്ങിൻ്റെ ഹൗസ് ഓഫ് ഗ്ലോറി പോഡ്‌കാസ്റ്റിൽ ആയിരുന്നു സൈനയുടെ പ്രതികരണം.അതേസമയം സൈന ഉടൻ വിരമിക്കൽ പ്രഖ്യാപിക്കുമോ എന്ന അഭ്യൂഹം വളരെ ശക്തമാണ്. ഈ വർഷം അവസാനത്തോടെ താരം കരിയർ അവസാനിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ട്. എന്നാൽ ഇത്തരം വാർത്തകളോട് ഒന്നും തന്നെ സൈന പ്രതികരിച്ചിട്ടില്ല.

ഇന്ത്യയ്ക്ക് വേണ്ടി ബാഡ്മി ൻ്റണിൽ ഒളിമ്പിക് മെഡൽ നേടിയ ആദ്യ വ്യക്തി എന്ന നിലയിലാണ് സൈന ജനപ്രീതി നേടിയത്. 2010 ൽ കോമൺ വെൽത്ത് ഗെയിംസിൽ സ്വർണം സ്വന്തമാക്കിയിരുന്നു.2012 ലണ്ടൻ ഒളിമ്പിക്സിൽ താരം ഇന്ത്യയ്ക്ക് വേണ്ടി വെങ്കലവും നേടി. വീണ്ടും 2018ലും കോമൺ വെൽത്ത് ഗെയിംസിൽ താരം സ്വർണം സ്വന്തമാക്കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

Mani C Kappan | Pala രാഷ്ട്രീയം,സ്പോർട്സ്, സിനിമ ഓണം വിശേഷങ്ങളുമായി മാണി സി കാപ്പൻ Interview Part 1

Mani C Kappan | Pala വിശേഷങ്ങളുമായി മാണി സി കാപ്പൻ Interview Part 2

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !