എട്ട് നോമ്പ് : മാതാവിന്റെ ജനന തിരുന്നാളിനോട് കൂട്ടിച്ചേർക്കപ്പെട്ട നോവ്, ചരിത്രം, അധിനിവേശം, നിയോഗങ്ങൾ !!

എട്ട് നോമ്പ് എന്നത് മാതാവിന്റെ ജനന തിരുന്നാളിനോട് കൂട്ടിച്ചേർക്കപ്പെട്ട നോവ്. സെപ്റ്റംബർ 1 - 8 വരെ വിശ്വാസികൾ നോമ്പ് ആചരിക്കുന്നു. വെച്ചൂർ, മണർകാട്, നാകപ്പുഴ, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി ഇവയാണ് പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ.

സ്ത്രീകളുടെ, കന്യകകളുടെ ഉപവാസമാണ് എട്ടുനോമ്പ് . പരിശുദ്ധ കന്യാമറിയത്തിന്‍റെ പിറവിത്തിരുനാളിനു മുന്‍പ് , സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴുവരെ ആചരിക്കുന്ന നോമ്പാണ് എട്ടുനോമ്പ്. ഉപവാസവും പ്രാര്‍ത്ഥനയുമാണ് എട്ടു നോമ്പ് പെരുന്നാളിന്‍റെ പ്രധാന ചടങ്ങുകള്‍.

എട്ടു നോമ്പിന്റെ നിയോഗങ്ങൾ ‍

1. ക്രൈസ്തവർക്കെതിരായിട്ടുള്ള മത മർദ്ദനങ്ങളും വിജാതീയ ശത്രു പീഢകളും അവസാനിക്കുവാൻ.

2. യുവജനങ്ങൾ യഥാകാലം വിവാഹിതരാകാൻ

3. മക്കളില്ലാത്ത ദമ്പതിമാർക്ക് സന്താന സൗഭാഗ്യത്തിന്.

4. വിവാഹ തടസ്സം മാറുവാൻ.

5. തിരുസഭയിൽ മാമ്മോദീസകൾ സമൃദ്ധമാകാൻ.

6. തലമുറകളുടെ സമൃദ്ധിയിലൂടെ ക്രൈസ്തവ കുടുംബങ്ങൾ അനുഗ്രഹിക്കപ്പെടാൻ.

പരിശുദ്ധ മറിയത്തിന്റെ മദ്ധ്യസ്ഥതയിൽ തങ്ങൾക്കു ലഭിച്ച പ്രത്യേക അനുഗ്രഹത്തിന്റെ സ്മരണയ്ക്കായി അന്നു മുതൽ എട്ടു നോമ്പ് അനുഷ്ടിക്കുന്നത് സുറിയാനി ക്രൈസ്തവരുടെ പതിവായി തീർന്നു. കത്തോലിക്കാ, യാക്കോബായ ഭേദമില്ലാതെ ഇന്നും സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ എട്ടു നോമ്പ് അതീവ ഭക്തിപുരസരം അനുഷ്ടിച്ചു പോരുന്നു. സുറിയാനി ക്രൈസ്തവസ്ത്രീകൾ ഈ നോമ്പിനു നൽകുന്ന പ്രാധാന്യം ഇതിന്റെ ചരിത്രപരതയോട് ചേർന്നുനിൽക്കുന്നു. 

എട്ടു നോമ്പിന്റെ ഹൃസ്വചരിത്രം

കൊടുങ്ങല്ലൂര്‍ പട്ടണം ആക്രമണത്തില്‍ നശിച്ചപ്പോള്‍ കലാപകാരികളില്‍ നിന്നും സ്ത്രീകളുടെ മാനം കാത്തുരക്ഷിക്കുന്നതിന് ക്രിസ്ത്യാനികള്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ആചരിച്ചതാണ് എട്ടുനോമ്പ ് എന്നാണ് ഒരു വിശ്വാസം. പോര്‍ട്ടുഗീസുകാരുടെ അധാര്‍മ്മിക ബന്ധങ്ങളില്‍ പെട്ടുപോകാതിരിക്കാനാണ് കൊടുങ്ങല്ലൂരിലെ സ്ത്രീകള്‍ എട്ടു നോമ്പ് ആചരിച്ചു തുടങ്ങിയത് എന്നാണ് മറ്റൊരു വിശ്വാസം. ഇന്നു പക്ഷേ മണര്‍കാട് പള്ളിയിലാണ് ഏറ്റവും വിപുലമായ എട്ടുനോമ്പ് ആഘോഷങ്ങള്‍ നടക്കുന്നത്.

എങ്കിലും ഈ അനുഷ്ഠാനത്തിന്റെ തുടക്കം ചെന്ന് എത്തുന്നത്, പതിനെട്ടാം നൂറ്റാണ്ടിലെ ടിപ്പുവിന്റെ പടയോട്ടകാലത്തെ തിരുവിതാംകൂർ  ക്രിസ്ത്യാനികൾ തങ്ങളുടെ ജീവനും മാനവും കാത്ത പരിശുദ്ധ അമ്മയോടുള്ള കൃതജ്ഞതയിലാണ് എട്ട് നോമ്പ്  ക്രിസ്ത്യൻ സ്ത്രീകൾ നടത്തിയ പ്രാർത്ഥന അനുഷ്ടാനം .

സെപ്റ്റംബർ 1 മുതൽ 8 വരെ മാതാവിന്റെ ജനന തിരുനാളിനു ഒരുക്കമായി എട്ട് നോമ്പ് ആചരിക്കുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തു വടക്കൻ കേരളത്തിൽ ക്രൈസ്തവരും ഹൈന്ദവരും മത മർദ്ദനത്തിനിരയായി. നിർബന്ധിത മതം മാറ്റം സാധാരണമായി. പുരുഷന്മാരെ കൊന്നൊടുക്കിയ സൈന്യം സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി. പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുവിന്റെ പട മംഗലാപുരത്തും തുടർന്ന് മലബാറിലും നടത്തിയ ക്രിസ്ത്യൻ -ഹിന്ദു കൂട്ടക്കൊലകളും, മതം മാറ്റലും , സ്ത്രീകളെ ലൈംഗീക അടിമകളായി പിടിക്കുന്നതും വടക്കു നിന്നും രക്ഷപെട്ട ആളുകളാൽ തെക്കൻ കേരളത്തിലുള്ളവർ അറിഞ്ഞിരുന്നു. 

തുടർന്ന് മലബാറിന് ശേഷം തെക്കൻ കേരളത്തിലേക്ക് ടിപ്പു പടയോട്ടം നടത്തിയപ്പോൾ ഇതറിഞ്ഞ വിശ്വാസികൾ മാതാവിന്റെ നാമത്തിലുള്ള ദേവാലയങ്ങളിൽ ഒന്നിച്ചു ചേർന്നു. തങ്ങളുടെ മാനം സംരക്ഷിക്കപ്പെടാനും തലമുറകൾ നശിക്കാതിരിക്കാനും സ്ത്രീകളും കുട്ടികളും ദൈവാലയത്തിനുള്ളിൽ മാതാവിന്റെ മാദ്ധ്യസ്ഥം തേടി നിലവിളിച്ചു പ്രാർത്ഥിച്ചു. പുരുഷന്മാർ സംരക്ഷണത്തിനായി പുറത്തു കാവൽ നിന്നു. തുടന്ന് നടന്നത് ചരിത്രം, പെരിയാറിലെ അത്ഭുത വെള്ളപ്പൊക്കവും അത് മൂലം പടയും പടക്കോപ്പുകളും വലിയ രീതിയിൽ നശിച്ചുപോയ ടിപ്പുവിന് തിരുവതാംകൂർ ആക്രമിക്കാൻ കഴിയാതെ തിരിച്ചു പോവേണ്ടി വന്നു. ഈ മാതൃ ഭക്തിയാണ് എട്ടു നോമ്പിന്റെ ആരംഭം.

അന്ന് മുതൽ ആണ് കേരളത്തിൽ എട്ട് നോമ്പിന് വലിയ രീതിയിൽ പ്രചാരം ലഭിക്കുന്നത്. മറിയത്തിന്റെ മാതാപിതാക്കളായ ജൊവാക്കിമിനും അന്നയ്ക്കും വാർദ്ധക്യത്തിലാണ് മറിയം മകളായി ജനിച്ചത്.അതുകൊണ്ടു തന്നെ മക്കളില്ലാത്തവരും കന്യകകളായ സ്ത്രീകളും ഈ നോമ്പ് പ്രത്യേകമായി അനുഷ്ടിക്കുന്നു. സ്ത്രീകളുടെയും, കന്യകകളുടെയും ഉപവാസമാണ് എട്ടു നോമ്പ്. നോമ്പിനു മുമ്പായി വീട്ടിൽ ഉപയോഗിച്ച പാത്രങ്ങൾ എല്ലാം കഴുകി കമഴ്ത്തിവെയ്ക്കും. ഒരു പുതിയ മൺകലവും, ചിരട്ട തവിയും, കഞ്ഞി കുടിക്കാൻ ഒരു പാത്രവും വാങ്ങി നോമ്പ് നോക്കുന്നവർ തനിയെ കഞ്ഞിവെച്ചു കുടിക്കും. നോമ്പില്ലാത്തവർ ഇതിൽ തൊടാറില്ല.

മാതാവിന്റെ അമ്മ അന്നാമ്മയ്ക്കു മക്കളുണ്ടായിരുന്നില്ല. അന്നാമ്മ നേർച്ച നേർന്നു 8 ദിവസം നോമ്പ് നോക്കി ജനിച്ച കുഞ്ഞാണ് മറിയം. മൂന്നാം വയസ്സിൽ ദൈവാലയത്തിൽ കാഴ്ച വെച്ചു അവിടെ മറിയം വളർന്നു എന്നൊരു പാരമ്പര്യ കഥയുണ്ട്.

കല്യാണം കഴിഞ്ഞാൽ ആദ്യ വർഷം എട്ടു നോമ്പിനു അമ്മ മകളെ സ്വന്തം വീട്ടിൽ കൊണ്ടുവന്നു നോമ്പെടുപ്പിക്കും. ശാരീരിക നോമ്പ് ഉള്ളതിനാൽ ഭർത്താവ് ഭാര്യാവീട്ടിൽ വരാറില്ല. രാവിലെ എഴുന്നേറ്റു കടുംകാപ്പി കുടിച്ചു പള്ളിയിൽപോയി കുർബാനകണ്ടു ഉപവസിച്ചു പ്രാർത്ഥിക്കും. വൈകിട്ട് വീട്ടിൽ വന്ന് കഞ്ഞികുടിക്കും. ഭർതൃ വീട്ടിൽ പലഹാരങ്ങളുമായിട്ടാണ് തിരിച്ചു പോകുന്നത്. മാതാവിന്റെ മാദ്ധ്യസ്ഥത്താൽ എത്രയും വേഗം കുഞ്ഞ് ജനിക്കണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !