വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം; റെയില്‍ പാളത്തിന് കുറുകെ ആറ് മീറ്റര്‍ നീളമുള്ള ഇരുമ്പ് തൂണ്‍, ഒഴിവായത് വൻ അപകടം, അന്വേഷണം,

ഡെറാഡൂണ്‍: വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. രുദ്രപ്പൂറില്‍ റെയില്‍വേ ട്രാക്കിന് കുറുകെ ആറ് മീറ്റർ നീളമുള്ള ഇരുമ്പ് തൂണ്‍ കണ്ടെത്തി.

ബിലാസ്പൂറിനും രുദ്രപ്പൂറിനും ഇടയിലുള്ള പാളത്തിലാണ് ഇരുമ്പ് തൂണ്‍ കണ്ടെത്തിയത്. ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണെന്നാണ് സംശയിക്കുന്നത്. ഇതിന് മുമ്പും ഇത്തരത്തില്‍ ട്രെയിൻ അട്ടിമറി ശ്രമങ്ങള്‍ നടന്നിരുന്നു. ഇരുമ്പ് തൂണ്‍ ശ്രദ്ധയില്‍ പെട്ടതോടെ, ലോക്കോപൈലറ്റ് ട്രെയിൻ നിർത്തിയത് കൊണ്ട് വലിയ അപകടം ഒഴിവായി.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. തൂണ്‍ ശ്രദ്ധയില്‍ പെട്ടതോടെ, ട്രെയിൻ ജീവനക്കാർ രുദ്രാപ്പൂർ സിറ്റി സ്‌റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. റെയില്‍വേ അധികൃതർ ഇരുമ്പ് തൂണ്‍ എടുത്ത് മാറ്റുകയും തുടർന്ന് സുരക്ഷിതമായി ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു.

ഈ മാസം ആദ്യം രാജസ്ഥാനിലെ അജ്മീറില്‍ ചരക്ക് തീവണ്ടി പാളം തെറ്റിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. പാളത്തില്‍ രണ്ട് സിമന്റ് കട്ടകള്‍ ശ്രദ്ധയില്‍ പെട്ടതോടെ ലോക്കോപൈലറ്റ് ഉടൻ ട്രെയിൻ നിർത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. 

ട്രാക്കില്‍ വച്ചിരുന്ന സിമന്റ് കട്ടകള്‍ നീക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിന് മുമ്പും ഉത്തർപ്രദേശില്‍ കാളിന്ദി എക്‌സപ്രസ് പാളം തെറ്റിക്കാൻ ശ്രമം നടന്നിരുന്നു. 

ട്രാക്കില്‍ വച്ചിരുന്ന ഗ്യാസ് സിലിണ്ടർ ട്രെയിൻ ഇടിച്ച്‌ തെറിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയില്‍ ട്രാക്കില്‍ നിന്നും തീപ്പെട്ടിയും പെട്രോള്‍ കുപ്പിയും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !