ഇരിങ്ങാലക്കുട: ഭാര്യ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ നിക്ഷേപിച്ച 60 ലക്ഷത്തോളം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്ന് ബാങ്കിന് മുന്നില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി യുവാവ്.
മാപ്രാണം സ്വദേശി ജോഷിയാണ് തൃശൂർ കരുവന്നൂർ ബാങ്കിന് മുന്നില്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധം നടത്തുന്നത്.ഗാന്ധിജിയുടെ സമരമാർഗമാണ് തിരഞ്ഞെടുത്തതെന്നും മന്ത്രിമാരായ ബിന്ദുവിനും വാസവനും കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നും ജോഷി വ്യക്തമാക്കി. ജോഷിയുടെ ഭാര്യ, ഭാര്യാ മാതാവ്, സഹോദരി, സഹോദരിയുടെ മകള്‍ എന്നിവരുടെ പേരിലുള്ള 60 ലക്ഷത്തോളം രൂപയാണ് ബാങ്ക് പിടിച്ചു വച്ചിരിക്കുന്നത്.
കരുവന്നൂർ ബാങ്കിന്റെ സി.ഇ.ഒ കെ.ആർ.രാകേഷ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, മോഹൻദാസ് എന്നിവരുമായി ചർച്ച നടത്തിയെങ്കിലും ബന്ധുക്കളുടെ പേരിലുള്ള 60 ലക്ഷത്തോളം രൂപ പെട്ടെന്ന് നല്‍കാനാകില്ലെന്ന് ബാങ്ക് വ്യക്തമാക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.