തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസ്സുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് ബസ് ഉടമസ്ഥ -തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റിഭാരവാഹികള്‍ അറിയിച്ചു.
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ റോഡില്‍ ഗതാഗത തടസമുണ്ടാകുന്നത് ചൂണിക്കാട്ടിയാണ് സമരം.തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ നിലവില്‍ പൂച്ചിനി പ്പാടം മുതല്‍ ഊരകം വരെയും,ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുതല്‍ ഠണവ് വരെയും കോണ്‍ക്രീറ്റിംഗ് നടന്ന് വരുകയാണ്.
ഇവിടത്തെ പണി പൂര്‍ത്തിയാക്കാതെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ജംഗ്ഷന് മുതല്‍ കോണത്ത് കുന്ന് വരെയുള്ള റോഡ് ബ്ലോക്ക് ചെയ്ത് കോണ്‍ക്രീറ്റിങ് പണികള്‍ ആരംഭിച്ചത് ബസ്സുടമകളുമായി ചര്‍ച്ച നടത്താതെയാണെന്നും ബസ് ഉടമസ്ഥ -തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.
റോഡില്‍ ഗതാഗതം തടസപ്പെടുന്നതിനാല്‍ സയത്തിന് ഓടിയെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നും ബസ് ഉടമസ്ഥ - തൊഴിലാളി സംയുക്ത കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
എതിര്‍ദശയില്‍ നിന്ന് ഒരു ഓട്ടോറിക്ഷ വന്നാല്‍ പോലും കടന്നു പോകാന്‍ പറ്റാത്ത വഴിയിലൂടെയാണ് ബസ് തിരിച്ചു വിടുന്നത്. 40 കിലോമീറ്റര്‍ ദൂരം വരുന്ന തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍135 സ്വകാര്യ ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്.
ആര്‍ടിഒ അനുവദിച്ചു നല്കിയ സമയപരിധിയേക്കാള്‍ 15 മിനിറ്റില്‍ കൂടുതല്‍ വൈകിയാണ് ഇപ്പോള്‍ തന്നെ സര്‍വീസ് നടത്തുന്നത് ഇത് നിയമലംഘനമാണ്.ഇക്കാരണത്താല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയാണെന്നും
കളക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് ഇപ്പോള്‍ പണികള്‍ നടക്കുന്നതെന്നും തങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ ഉടന്‍തന്നെ സര്‍വീസ് പുനരാരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.
ബസ് ഉടമ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് എം എസ് പ്രേംകുമാര്‍,ബിഎംഎസ് പ്രതിനിധി എ.സി കൃഷ്ണന്, സിഐടിയു പ്രതിനിധി കെ .വി ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.