വാഷിങ്ടൺ: പലസ്തീൻ പ്രദേശങ്ങളിൽ നിന്നും ഇസ്രയേൽ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പ്രമേയം പാസ്സാക്കി.
12 മാസത്തിനകം അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും ഇസ്രയേലിന്റെ അനധികൃത സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഎൻ പൊതുസഭ പ്രമേയം പാസാക്കിയത്.പ്രമേയത്തെ 124 രാജ്യങ്ങൾ പിന്തുണച്ചു. അമേരിക്ക, ഇസ്രയേൽ അടക്കം 14 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. അതേസമയം പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടു നിന്നു. ഓസ്‌ട്രേലിയ, കാനഡ, ജർമനി, ഇറ്റലി, നേപ്പാൾ, യുക്രൈൻ, ബ്രിട്ടൻ തുടങ്ങി 43 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത്.
പലസ്തീന്‍ പ്രദേശത്തെ അധിനിവേശം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ യു എന്‍ പൊതുസഭ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
രാജ്യാന്തര നിയമങ്ങളുടെ ലംഘനങ്ങൾ പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയാണെന്ന് യുഎന്നിലെ പലസ്തീൻ പ്രതിനിധി പറഞ്ഞു. പ്രമേയം സമാധാനത്തിനു സംഭാവന നൽകില്ലെന്നായിരുന്നു ഇസ്രയേൽ പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.