ജയ്പൂര്‍: രാജസ്ഥാനില്‍ കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരിയെ 20 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി.
ബുധനാഴ്ച വൈകീട്ട് കുഴിയില്‍ വീണ നീരു ഗുര്‍ജറിനെ രാത്രി മുഴുവന്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാന്തരമായി മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയുടെ അരികില്‍ എത്തിയത്.ദൗസ ജില്ലയിലെ ബാന്‍ഡികുയി മേഖലയില്‍ ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. കുഴല്‍ക്കിണറില്‍ വീണ കുട്ടി 26 അടി താഴ്ചയില്‍ കുടുങ്ങുകയായിരുന്നു. 31 അടി താഴ്ചയുള്ള കുഴല്‍ക്കിണറിന് സമീപം മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിക്ക് അരികില്‍ എത്തിയത്.
തുടര്‍ന്ന് 20 അടി നീളമുള്ള പൈപ്പ് കടത്തിവിട്ടാണ് കുട്ടിയെ പുറത്തെത്തിച്ചതെന്നും അധികൃതര്‍ പറയുന്നു. രക്ഷാദൗത്യത്തിനിടെ കുട്ടിയുടെ അമ്മ മൈക്കിലൂടെ മകളോട് സംസാരിച്ചു.
പുലര്‍ച്ചെ രണ്ട് മണി വരെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ടീമുകള്‍ ഇരുമ്പു വടി ഉപയോഗിച്ച് പെണ്‍കുട്ടിയെ കുഴിയില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാദൗത്യം വിജയിച്ചപ്പോള്‍ കുടുംബവും അവിടെ കൂടിയിരുന്നവരും ആഹ്ലാദ പ്രകടനം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.