ബി ആർ സി യുടെ നേതൃത്വത്തിൽ പ്രിസം ഓട്ടിസം സെന്ററിലെ കുട്ടികൾ അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം സംഘടിപ്പിച്ചു

ബി ആർ സി യുടെ നേതൃത്വത്തിൽ പ്രിസം ഓട്ടിസം സെന്ററിലെ കുട്ടികൾ അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം സംഘടിപ്പിച്ചു

പാലാ: ബി ആർ സി യുടെ നേതൃത്വത്തിൽ പ്രിസം ഓട്ടിസം സെന്ററിലെ കുട്ടികൾ അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓണം 2024 എന്ന പേരിൽ MGGHSS പാലായിൽ വെച്ച് 19/09/2024 ന് ഓണാഘോഷം സംഘടിപ്പിച്ചു.

പാലാ ബി പി സി ശ്രീമതി. ജോളി മോൾ ഐസക്കിന്റെ അധ്യക്ഷതയിൽ പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലംപറമ്പിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

സമഗ്ര ശിക്ഷ കേരളയിൽ നിന്നും പാലാ മോഡൽ ബിആർസിക്കായി അനുവദിച്ച തുക 75 ലക്ഷം രൂപാ ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തിന് വേണ്ട ഇടപെടലുകൾ നഗരസഭയിൽ നിന്നും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. 

പഴയ കെട്ടിടം നിലവിൽ പൊളിച്ച് മാറ്റിയിട്ടുണ്ട്, ബിൽഡിംഗ് പ്ലാനും തയ്യാറായിട്ടുണ്ട് - യോഗത്തിൽ ശ്രീ.രാജകുമാർ ആശംസകളും ശ്രീ. രഞ്ജിത്ത് സ്വാഗതവും ശ്രീമതി. സുനിത ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി.

തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും ബി ആർ സി അംഗങ്ങളുടെയും വിവിധ മത്സരങ്ങൾ, ഓണപ്പാട്ട്, ഓണക്കളികൾ, തിരുവാതിര എന്നിവ നടന്നു. തുടർന്ന് ഓണസദ്ധ്യയും മത്സര വിജയികൾക്ക് സമ്മാനദാനവും നടന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network