മുളക്കുളം: ചന്തപ്പാലം റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ട് വെള്ളൂർ ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊൻകുന്നം KSTP എക്‌സികുട്ടിവ് എഞ്ചിനിയറുടെ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.
ധർണ്ണ വെള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിക കെ എൻ ഉത്ഘാടനം ചെയ്തു.എൽ ഡി എഫ് നേതാക്കളായ ടി വി രാജൻ,ടി വി ബേബി, കെ ഡി വിശ്വൻ,ലൂക്ക് മാത്യു,വി എൻ ബാബു മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ എന്നിവർ പ്രസംഗിച്ചു.
റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനായി ഒരുകോടി പതിനല് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് KSTP റീ ബിൽഡ് കേരളക്ക് നൽകിയിട്ടുണ്ട്.
എസ്റ്റിറ്റിമേറ്റിനു അഡ്മിനിസ്ട്രേഷൻ സാങ്ങ്ഷൻ(എ സ് ) ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ടെന്റർ ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കും എന്ന് ഉത്തരവാദിത്തപെട്ടവർ അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.