കുവൈറ്റിലെ ഉയര്‍ന്ന താപനില ശമനമില്ലാതെ തുടരുന്നതിനാൽ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ചില റസിഡന്‍ഷ്യല്‍ ഏരിയകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുവൈറ്റ് വൈദ്യുതി, ജലം, പുനരുല്‍പ്പാദന ഊര്‍ജ മന്ത്രാലയം തീരുമാനിച്ചു.
രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചു മണിവരെയുള്ള തിരക്കേറിയ സമയങ്ങളില്‍ സിസ്റ്റം സ്ഥിരത നിലനിര്‍ത്തുന്നതിനും ലോഡ് നിയന്ത്രിക്കുന്നതിനും ഈ നീക്കം അനിവാര്യമാണെന്നും മന്ത്രാലയം അറിയിച്ചു.
വൈദ്യുതി ഉല്പാദന യൂണിറ്റുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ കാരണം തുടര്‍ച്ചയായി പവര്‍ കട്ടുകള്‍ ഉണ്ടാകാനിടയുണ്ടെന്നും എന്നും കുവൈറ്റ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുവൈറ്റില്‍ ഉയര്‍ന്ന താപനില വരുംദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. രാത്രിയിലെ കാലാവസ്ഥ വളരെ ചൂടുള്ളതായി തുടരും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ എട്ട് മുതല്‍ 28 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശും. കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കൂടിയ താപനില 49 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും കുറഞ്ഞ
താപനില 31 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.