കണ്ണൂർ: നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എഎൻ ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ആമിനാസിൽ എഎൻ സറീന (70) അന്തരിച്ചു.
അസുഖത്തെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. പരേതരായ കെ പി അബൂബക്കറിന്റെയും എഎൻ ആസിയുമ്മയുടെയും മകളാണ്ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കൾ: എഎൻ ഷാഹിർ (ബിസിനസ്), എഎൻ ആമിന. മരുമക്കൾ: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ കെ നിഷാദ് (മസ്കറ്റ്).
സഹോദരങ്ങൾ: എഎൻ ജമീല, എഎൻ റംല, എഎൻ റഹ്മ, എഎൻ സാബിറ, എഎൻ അബ്ദുൾ സലാം, എഎൻ വാഹിദ. ഖബറടക്കം ഞായറാഴ്ച ഒന്നിന് കോടിയേരി വയലളം ജുമാ മസ്ജിദ് ഖബറിസ്താനിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.