പത്തനംതിട്ട: ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്‌ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ക്ഷേത്ര കടവിലെത്തി.
കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പരമ്പരാഗത രീതിയില്‍ കുത്തിയെടുത്ത നെല്ലുമായാണ് മാങ്ങാട്ട് ഭട്ടതിരിയും കാട്ടൂരിലെ അവകാശികളായ 18 കുടുംബങ്ങളിലെ അംഗങ്ങളും എത്തിയത്.
പള്ളിയോടങ്ങളുടെ അകമ്പടിയിൽ പമ്പാനദിയിലൂടെ തിരുവോണത്തോണി പുലർച്ചെ അഞ്ചരയോടെ ആറന്മുള ക്ഷേത്രക്കടവിലെത്തി. തോണിയിൽ എത്തുന്ന വിഭവങ്ങളുമായാണ് ആറന്മുളയപ്പന് തിരുവോണ സദ്യ ഒരുക്കുക.മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാർ , റാന്നി എംഎൽഎ പ്രമോദ് നാരായണൻ എന്നിവർ തിരുവോണത്തോണിയെ യാത്രയക്കാനായി കാട്ടൂരിലെത്തിയിരുന്നു. പ്രസിദ്ധമായ ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ ഓണസദ്യയില്‍ ആയിരങ്ങള്‍ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.