സമയം കഴിഞ്ഞിട്ടും ബെവ്കോ ഔട്ട്ലെറ്റിൽ പൊലീസുകാർക്ക് മദ്യവിൽപ്പന ദൃശ്യങ്ങൾ പകർത്തിയ വ്യക്തിക്ക് പോലീസിന്റെ മർദ്ദനം

സമയം കഴിഞ്ഞിട്ടും ബെവ്കോ ഔട്ട്ലെറ്റിൽ പൊലീസുകാർക്ക് മദ്യവിൽപ്പന ദൃശ്യങ്ങൾ പകർത്തിയ വ്യക്തിക്ക് പോലീസിന്റെ മർദ്ദനം

മലപ്പുറം : മലപ്പുറം എടപ്പാൾ കണ്ടനകം ബെവ്കോ ഔട്ട്ലെറ്റിൽ അനുവദിച്ച സമയത്തിനു ശേഷവും പൊലീസുകാർക്ക് മദ്യവിൽപ്പന.

മദ്യവിൽപ്പനയുടെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരനെ പൊലീസുകാർ മർദ്ദിച്ചതായും പരാതി. ബെവ്കോ ഔട്ട്ലെറ്റിന്‍റെ സമീപത്ത് താമസിക്കുന്ന കണ്ടനകം സ്വദേശി  സുനീഷ് കുമാറിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 നാണ് സംഭവമുണ്ടായത്. 

സുനീഷ് കുമാർ പറയുന്നതിങ്ങനെ

കടയിൽ സാധനം വാങ്ങാൻ വരുന്നതിനിടയിലാണ് ഷട്ടറിട്ടിരിക്കുന്ന ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് രണ്ടുപേർ മദ്യം വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. 

സമയം കഴിഞ്ഞതിന് ശേഷമുള്ള മദ്യവിൽപ്പന മൊബൈൽ ഫോണിൽ പകർത്തി. അതിന്റെ പേരിൽ മദ്യം വാങ്ങാൻ എത്തിയ രണ്ടുപേർ, അവർ പൊലീസുകാരാണന്ന് പറഞ്ഞ് മർദിക്കുകയായിരുന്നു. 

പരിക്കേറ്റ സുനീഷ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 9 മണി വരെയാണ് ബെവ്കോയിലെ മദ്യവില്പനയ്ക്കായി സമയം അനുവദിച്ചിരിക്കുന്നത്. 

ഇത് മറികടന്ന് പലപ്പോഴും ഈ ബെവ്കോയിൽ രാത്രി ഏറെ വൈകിയും മദ്യ വിൽപ്പന നടത്താറുണ്ടെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network