തിരുവനന്തപുരം:സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ബുധനാഴ്ച ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് . മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്.
ഒന്നാംഘട്ടം 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും മസ്റ്ററിങ് നടക്കും.മൂന്നാം ഘട്ടമായ ഒക്ടോബര്‍ മൂന്നു മുതല്‍ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് മസ്റ്ററിങ്. ഒക്ടോബര്‍ 15-നുമുമ്പ് മസ്റ്ററിങ് പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും.
നേരിട്ടെത്താന്‍ കഴിയാത്ത, ശാരീരിക ബുദ്ധിമുട്ടുകളുള്ള കിടപ്പുരോഗികള്‍ക്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താല്‍ക്കാലികമായി താമസിക്കുന്നവര്‍ക്ക് അതതിടങ്ങളിലെ ഏതെങ്കിലും റേഷന്‍ കടകളില്‍ മസ്റ്ററിങ് നടത്താം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.