തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെണ്‍കുട്ടിയുടെ ആത്മഹത്യാ. പ്രതിയായ ബിനോയി ചെയ്തത് ഗുരുതരമായ കുറ്റകൃത്യം.
അഞ്ചാമത്തെ ജാമ്യാപേക്ഷയും തള്ളി തിരുവനന്തപുരം പോക്സോ കോടതി.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ഗർഭച്ഛിദ്രം നടത്തിയതിനു ശേഷവും അക്രമം തുടർന്നു.
കൂടാതെ പ്രതിയുടെ സൈബർ ആക്രമണം മൂലമുള്ള മാനസികപ്രയാസമാകാം പെണ്‍കുട്ടിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ ഗുരുതരമായ സൈബർ അതിക്രമം നടത്തിയ പ്രതിക്ക് ജാമ്യം നല്‍കേണ്ടെന്ന നിലപാടാണ് പോക്സോ കോടതി എടുത്തത്. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കഴിഞ്ഞ ജൂണ്‍ 16-നാണ് മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.