മില്‍മയുടെ ഓണസമ്മാനം: ഓണ വിപണിയില്‍ പാലൊഴുകും, മില്‍മ എത്തിക്കുന്നത് 1.25 കോടി ലിറ്റർ,

കൊച്ചി: ഓണ വിപണി മുന്നിൽ കണ്ട് പാൽ ലഭ്യത ഉയർത്തി മിൽമ. 1.25 കോടി ലിറ്റർ പാൽ ആണ് അയൽ സംസ്ഥനങ്ങളിൽ നിന്നും മിൽമ ലഭ്യമാക്കുന്നത്.

കഴിഞ്ഞ വർഷം 1.10 കോടി ലിറ്റർ പാലാണ് ഉത്രാടം മുതലുള്ള നാല് ദിവസങ്ങളിൽ കേരളത്തിൽ ചെലവഴിച്ചത്.

തമിഴ്‌നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് പാലിനായി ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഫെഡറേഷൻ വഴിയാണ് മിൽമ പാൽ സംഭരിക്കുക. 

ഉത്രാട ദിനമായ ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ വില്പന പ്രതീക്ഷിക്കുന്നത്. അന്ന് 25 ലക്ഷം ലിറ്ററിന്റെ ആവശ്യമാണ് കണക്കാക്കിയിരിക്കുന്നത്.

എന്നാൽ, മറ്റ് ബ്രാൻഡുകളും കൂടിയാകുമ്പോൾ ഇത് 50 ലക്ഷം ലിറ്ററിനു മുകളിലെത്തും. സാധാരണ ദിവസം 12 ലക്ഷം ലിറ്റർ പാലാണ് മിൽമ ഉത്പാദിപ്പിക്കുന്നത്. ഉത്സവ സീസണുകളിൽ ആവശ്യത്തിന് പാലിനായി കേരളം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.

 നാഷണൽ ഡെയറി ഡിവലപ്മെന്റ്‌ ബോർഡിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ പാൽ ഉത്പാദനത്തിൽ ആദ്യ 15-ലാണ് കേരളത്തിന്റെ സ്ഥാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !