അഹ്മദാബാദ്: ഗുജറാത്തില്‍ നദിയില്‍ കുളിക്കാനിറങ്ങിയ എട്ട് പേർ മുങ്ങി മരിച്ചു. ഗാന്ധിനഗർ ജില്ലയില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ദെഹ്ഗാം താലൂക്കിലെ വസ്ന സൊഗ്തി ഗ്രാമത്തിലാണ് ദാരുണമായ അപകടം നടന്നത്. മെഷ്വോ നദിയില്‍ കുളിക്കാൻ ഇറങ്ങിയ എട്ട് ഗ്രാമവാസികള്‍ മരണപ്പെടുകയായിരുന്നു എന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ബി.ബി മോദിയ അറിയിച്ചു.നദിയില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാൻ എത്തിയ ഗ്രാമവാസികളാണ് നദിയില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് പൊലീസ്, അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി.
സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റേ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവർത്തനം നടന്നതിനൊടുവിലാണ് എട്ട് മൃതദേഹങ്ങളും കണ്ടെടുത്തത്.
നദിയില്‍ മുങ്ങിപോയിരിക്കാമെന്ന് സംശയിച്ചിരുന്ന ഒരാളെ പിന്നീട് ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയിന്റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.
നദിയില്‍ കുളിക്കാൻ എത്തിയവരാണ് മുങ്ങി മരിച്ചതെന്ന് അധികൃതർ പറഞ്ഞു. അപകടമുണ്ടായ സ്ഥലത്തിന് അല്‍പം അകലെയായി ഒരു ചെക്ക് ഡാമിന്റെ നിർമാണ പ്രവർത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.
ഇത് കാരണം നദിയിലെ ജലനിരപ്പ് അടുത്തിടെ ഉയർന്നു. ഇത് മനസിലാക്കുന്നതില്‍ വന്ന വീഴ്ചയാകാം അപകടത്തില്‍ കലാശിച്ചതെന്നാണ് അധികൃതരുടെ നിഗമനം. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.