തിരുവനന്തപുരം: ആംബുലൻസ് ജീവനക്കാർ തമ്മില്‍ തർക്കവും കയ്യാങ്കളിയും. തുടർന്ന് ഇരുവിഭാഗത്തിനെതിരെ പൊലീസ് കേസെടുത്തു.
കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ പാർക്ക് ചെയ്തിരിക്കുന്ന രണ്ട് ആംബുലൻസുകളുടെ ജീവനക്കാർ തമ്മിലുള്ള തർക്കം വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിക്കുകയായിരുന്നു. കാരുണ്യ എന്ന സ്വകാര്യ സ്വകാര്യ ആംബുലൻസ് ജീവനക്കാരും ലൈഫ് ഫൈറ്റർ എന്ന ആംബുലൻസ് ജീവനക്കാരും തമ്മിലാണ് തർക്കമുണ്ടായത്.ആശുപത്രിയില്‍ നിന്ന് വരുന്ന രോഗികളെ ആരു കൊണ്ടുപോകണം എന്ന് സംബന്ധിച്ച തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കാട്ടാക്കട പോലീസ് രണ്ടു ആംബുലൻസുകളിലെയും ജീവനക്കാർക്കെതിരെ കേസെടുത്തു.
രണ്ടുദിവസം മുമ്ബ് രാത്രിയിലാണ് അക്രമം ഉണ്ടായത്. കഴിഞ്ഞദിവസം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസെടുത്തത്. അക്രമങ്ങളില്‍ കാരുണ്യ ആംബുലൻസ് ഉടമയുടെ സുഹൃത്ത് അജിത്ത് ലൈഫ് ഫൈറ്റർ അംബേഴ്സിന്റെ ഡ്രൈവർ ആഷിക് എന്നിവർക്ക് പരിക്കേറ്റു.
അജിത്ത് കാട്ടാക്കട ഗവണ്‍മെൻറ് ആശുപത്രിയിലും ആഷിക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ് നേരത്തെ കാരുണ്യ അമ്ബലത്തിലെ ജീവനക്കാരനായിരുന്നു ആഷിക്ക് ഇപ്പോള്‍ സ്വന്തമായി ആംബുലൻസ് വാങ്ങി സർവീസ് നടത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.