ലക്ഷദ്വീപ്: കിൽത്താൻ പടിഞ്ഞാർ പാത വിഷയത്തിൽ ലക്ഷദ്വീപ് ഗതാഗത വകുപ്പ് സെക്രട്ടറിയോട് സെപ്റ്റംബർ 30ാം തിയതിക്കുള്ളിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം.
കാലങ്ങളായി കിൽത്താൻ ദ്വീപ് പടിഞ്ഞാർ അഴിമുഖ പാത ഇരട്ടിപ്പിക്കലും ആഴം കൂട്ടലും മുടങ്ങിക്കിടക്കുകയാണ്. കിൽത്താൻ ദ്വീപ് സ്വദേശിയും ലക്ഷദ്വീപ് യുവ മോർച്ച സംസ്ഥാന പ്രസിഡന്റ് ശ്രീ. മഹദാ ഹുസൈന്റെ നിരന്തരമായ ഇടപെടൽ മൂലം കഴിഞ്ഞ ആഴ്‌ച്ച കേന്ദ്ര ഷിപ്പിങ് മന്ദ്രാലയം ഈ വിഷയത്തിൽ ലക്ഷദ്വീപ് ഹാർബർ വകുപ്പ് മേദാവിക്ക് പരിഹാര നടപടി ആവശ്യപ്പെട്ട് നിർദേശം നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് കേന്ദ്ര ഷിപ്പിങ് മന്ദ്രാലയം 24.09.2024 ന് വീണ്ടും ലക്ഷദ്വീപ് ഗതാഗത വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
കിൽത്താൻ ദ്വീപ് അഴിമുഖ പാത ഇരട്ടിപ്പിക്കലും ആഴം കൂട്ടലുമായി ബന്ധപ്പെട്ട വിഷയത്തിൽ യുവ മോർച്ചാ സംസ്ഥാന അധ്യക്ഷൻ ശ്രീ. മഹദാ ഹുസൈൻ സമർപ്പിച്ച പരാതിയിൽ 2024 സെപ്റ്റംബർ 30ാം തിയതിക്കുള്ളിൽ അടിയന്തരമായി ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസിനും ശ്രീ മഹദാ ഹുസൈനും വിശദമായ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ലക്ഷദ്വീപ് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുന്നു.
ഈ വിഷയത്തിൽ കേന്ദ്ര മന്ത്രാലയത്തിന്റെ നിരന്തരമായുള്ള ഇടപെടൽ ഏറെ പ്രതീക്ഷ നൽകുന്നു എന്ന് ശ്രീ. മഹദാ ഹുസൈൻ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.