ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം. ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 2 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
പരിക്കേറ്റ 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തില്‍ ദർശനം നടത്തി മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്. തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയില്‍ ഉളുന്തൂർപേട്ടയിലാണ് സംഭവം.തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.