തൃശ്ശൂര്‍: കുതിരാന്‍ തുരങ്കം കണ്ട് ന്യൂയോര്‍ക്കില്‍ നിന്നുള്ള മലയാളി കുടുംബം അത്ഭുതപ്പെട്ടുപോയ കഥ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
എന്തൊരു മാറ്റം, ഈ റോഡ് കണ്ടപ്പോള്‍ ന്യൂയോര്‍ക്കില്‍ പോലും ഇങ്ങനെയൊരു റോഡ് ഇല്ലല്ലോയെന്ന് ആശ്ചര്യപ്പെട്ടു’ എന്ന് കുടുംബം പങ്കുവെച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ അഴീക്കോടന്‍ രക്തസാക്ഷിദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പങ്കുവെച്ചത്.‘നമ്മുടെ കുതിരാന്‍ തുരങ്കം ഇല്ലേ, ആ തുരങ്കത്തില്‍ കൂടി യാത്ര ചെയ്ത് ന്യൂയോര്‍ക്കില്‍ നിന്നെത്തിയ ഒരു കുടുംബം ആശ്ചര്യപ്പെടുകയാണ്. ഒരു കുട്ടി അടക്കമുള്ള ആ കുടുംബം കോട്ടയത്തുകാരാണ്. അവരുടെ അമ്മയുടെ വീട് പാലക്കാടാണ്.
അവര്‍ വന്നിട്ട് അങ്ങോട്ട് യാത്ര ചെയ്യുകയാണ്. ആശ്ചര്യപ്പെടുകയാണ് അവര്‍. എന്തൊരു മാറ്റം. ഈ റോഡ് കണ്ടപ്പോള്‍ ന്യൂയോര്‍ക്കില്‍ പോലും ഇങ്ങനെയൊരു റോഡ് ഇല്ലല്ലോയെന്ന് ഞങ്ങള്‍ ആശ്ചര്യപ്പെട്ടുപോയി എന്നാണ് യാദൃശ്ചികമായി കണ്ടപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത്. അത്ര സുന്ദരമായ റോഡ്. നാടിന്റെ മാറ്റമല്ലേ അതെല്ലാം’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
തൃശ്ശൂര്‍ പൂരം വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം ഉണ്ടായി. അത് എല്ലാവര്ക്കും ബോധ്യമുള്ള കാര്യമാണ്. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോട്ടില്‍ എന്താണെന്ന് അറിയില്ല. നാളെ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടുമെന്നും ഓഫീസില്‍ ചെന്ന ശേഷം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.