374 ദിവസം നീണ്ട പഠനങ്ങൾക്ക് ശേഷം ബഹിരാകാശത്തുനിന്ന് മൂന്നു സഞ്ചാരികള്‍ മടങ്ങിയെത്തി,

മോസ്കോ: അന്താരാഷ്‌ട്ര ബഹിരാകാശകേന്ദ്രത്തില്‍നിന്ന് മൂന്ന് സഞ്ചാരികള്‍ ഭൂമിയില്‍ മടങ്ങിയെത്തി. രണ്ടു റഷ്യക്കാരും ഒരു അമേരിക്കക്കാരനുമാണ് പ്രാദേശികസമയം ഇന്നലെ വൈകുന്നേരം 4.59ന് റഷ്യയുടെ സോയുസ് എംഎസ്-25 പേടകത്തില്‍ കസാക്കിസ്ഥാനിലെ വടക്കുകിഴക്കൻ പ്രദേശമായ ദെസ്കാസ്ഗാനില്‍ ഇറങ്ങിയത്.

പാരച്യൂട്ടിന്‍റെ സഹായത്തോടെയാണു പേടകത്തെ ഭൂമിയിലിറക്കിയത്. 

മടങ്ങിയെത്തിയ റഷ്യക്കാരായ ഒലെഗ് കൊനാനെങ്കോയും നിക്കൊളൊയ് ചമ്പും 374 ദിവസം നീണ്ട ബഹിരാകാശവാസത്തിനുശേഷമാണ് തിരികെയെത്തുന്നത്. ഇവർക്കൊപ്പമെത്തിയ അമേരിക്കക്കാരിയായ ട്രാസി ഡിസണ്‍ 184 ദിവസത്തെ വാസത്തിനുശേഷമാണ് മടങ്ങിയെത്തുന്നത്. 

ഇന്ത്യൻ വംശജയായ സുനിത വില്യംസ് അടക്കം എട്ടു പേരാണ് ഇനി അന്താരാഷ്‌ട്ര ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലുള്ളത്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ യാത്രികരായ സുനിതയും സഹയാത്രികൻ ബുച്ച്‌ വില്‍മറും കഴിഞ്ഞ ജൂണിലാണ് ബോയിംഗ് ' വിമാനക്കമ്പിനിയുടെ സ്റ്റാർലൈനർ പേടകത്തില്‍ ബഹിരാകാശത്തെത്തിയത്. 

എന്നാല്‍, പേടകത്തിലെ സാങ്കേതിക തകരാറിനെത്തുടർന്ന് ഇരുവരുടെയും മടക്കയാത്ര ഇനിയും വൈകുകയാണ്. സാങ്കേതിക തകരാർ പരിഹരിച്ച്‌ സ്റ്റാർലൈനർ പേടകം ആളില്ലാതെ കഴിഞ്ഞയാഴ്ച ഭൂമിയില്‍ തിരിച്ചെത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !