കൊല്ലം:ഫിഷറീസ് വകുപ്പിലെ 662 താത്കാലിക ജീവനക്കാരെ വാട്‌സാപ്പ് സന്ദേശം വഴി പിരിച്ചുവിട്ടു.
ജനകീയ മത്സ്യക്കൃഷിയുടെ നൂറോളം പ്രോജക്ട് കോഡിനേറ്റർമാർ, 565 അക്വാകൾച്ചർ പ്രമോട്ടർമാർ എന്നിവരെയാണ് കരാർ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ഉത്തരവിറക്കാതെ വാട്‌സാപ്പ് സന്ദേശമയച്ച് ഒഴിവാക്കിയത്.ചുരുക്കി. മാസങ്ങളായി ശമ്പളം കിട്ടാതായപ്പോൾ ഉന്നതോദ്യോഗസ്ഥരെ സമീപിച്ച താത്കാലിക ജീവനക്കാരോട് ‘പിരിഞ്ഞുപോകേണ്ടവർക്ക് പോകാമെന്ന്’ പറഞ്ഞിരുന്നു. ഓണത്തിനുമുൻപ് ഇക്കാര്യവുമായി ബന്ധപ്പെട്ട് മന്ത്രിയെ സമീപിച്ചപ്പോൾ പിരിച്ചുവിടില്ലെന്ന് ഉറപ്പുനൽകിയിരുന്നെന്ന് താത്കാലിക ജീവനക്കാർ പറയുന്നു.
ഓണത്തിന് തൊട്ടുമുൻപ് ഇരുവിഭാഗക്കാർക്കും മൂന്നുമാസത്തെ വീതം ശന്പളം അനുവദിച്ചിരുന്നു. എന്നാൽ ഏതുമാസത്തെ ശന്പളമാണ് നൽകുന്നതെന്നുപോലും വ്യക്തമാക്കാതെയാണ് ശന്പളം അനുവദിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.