കൊളംബോ: ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ വിജയത്തിലേക്ക്.
ഇതുവരെ എണ്ണിയതില്‍ 57 ശതമാനം വോട്ടുകള്‍ അദ്ദേഹം നേടിയെന്നാണ് റിപ്പോർട്ട്. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്.പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും ബഹുദൂരം പിന്നിലാണ്. 38 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. തീവ്ര ഇടതുപാർട്ടിയില്‍നിന്ന് സോഷ്യലിസ്റ്റ് പാർട്ടിയായി രൂപം മാറിയാണ് ജനത വിമുക്തി പെരമുന തിരഞ്ഞെടുപ്പില്‍ ഇറങ്ങിയത്.
22 ഇലക്‌ട്റല്‍ ഡിസ്ട്രിക്ടുകളില്‍ ഏഴിലെയും തപാല്‍ വോട്ടിംഗില്‍ അനുര കുമാര ദിസനായകെ 57 ശതമാനം വോട്ടുകളാണ് നേടിയത്. ഒടുവില്‍ റിപ്പോർട്ട് കിട്ടുമ്പോള്‍ തുടന്നുള്ള വോട്ടെണ്ണലിലും അനുര കുമാര ദിസനായകെ വ്യക്തമായ ലീഡ് തുടരുകയാണ്.
ഇന്നലെ രാജ്യമൊട്ടാകെയുള്ള 13,000 പോളിങ് സ്റ്റേഷനുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ദിസനായകെ മുന്നിലെത്തുമെന്നും റെനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നായിരുന്നു സർവേഫലങ്ങള്‍.
രാജപക്‌സെ സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ പ്രധാന നേതാവെന്ന നിലയില്‍ യുവാക്കള്‍ക്കിടയില്‍ ദിസനായകയെക്ക് കാര്യമായ സ്വാധീനമുണ്ട്.
അഴിമതി ഇല്ലാതാക്കുക, സ്വകാര്യവത്കരണം പുനഃപരിശോധിക്കുക, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുക, ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചാണ് ദിസനായകെയുടെ ജനത വിമുക്തി പെരമുന തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും തുടർന്നുണ്ടായ കലാപത്തിനും പിന്നാലെ മുൻപ്രസിഡന്റ് ഗോതബയ രാജപക്സ രാജിവച്ചതിനെത്തുടർന്നാണ് റനില്‍ വിക്രമസിംഗെ അധികാരമേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.