ജയ്പൂർ: രാജസ്ഥാനിലെ അല്‍വാറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് സ്റ്റണ്ടിന്റെ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജ്ഗഡ് ഇൻഡസ്ട്രിയല്‍ ഏരിയയിലാണ് അപകടമുണ്ടായത്. യുവാക്കളില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.നിശാന്ത് സൈനി എന്ന യുവാവാണ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ദീപക് സൈനി എന്ന യുവാവിനെ രാജ്ഗഢ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം ദീപക്കിനെ ജയ്പൂരിലേക്ക് മാറ്റി. എന്നാല്‍, യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു.
മരിച്ച രണ്ട് യുവാക്കളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് കാർ ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, സുഹൃത്തുക്കളായിരുന്ന നിഷാന്തും ദീപക്കും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി റീലുകള്‍ ചെയ്തിട്ടുണ്ട്. ഇവരുടെ പല റീലുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുവരും പങ്കുവെച്ചിട്ടുള്ള വീഡിയോകളില്‍ നിരവധി ബൈക്ക് സ്റ്റണ്ടുകളും കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.