ദോസ്കോ: റഷ്യയില്‍ കാംചറ്റ്ക ഉപദ്വീപില്‍ 22 യാത്രികരുമായി കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
മോശം കാലാവസ്ഥയില്‍ പർവ്വത പ്രദേശത്ത് തകർന്നുവീഴുകയായിരുന്നു. 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവരും മരിച്ചിരിക്കാമെന്നാണ് നിഗമനം. ഇന്നലെ രാവിലെയാണ് രക്ഷാപ്രവർത്തകർക്ക് ഹെലികോപ്റ്റർ കണ്ടെത്താനായത്.ശനിയാഴ്ചയാണ് വാച്കാഷെറ്റ്സ് അഗ്നിപർവ്വതത്തിന് സമീപത്തെ വ്യോമ കേന്ദ്രത്തില്‍ നിന്ന് ടൂറിസ്റ്റുകളുമായി ഹെലികോപ്റ്റർ പറന്നുയർന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി. മോസ്കോയില്‍ നിന്ന് 6,000 കിലോമീറ്റർ അകലെയാണ് കാംചറ്റ്ക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.