മലപ്പുറം: തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് കെ ടി ജലീൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ആളിൻ്റെ പ്രഖ്യാപനം. ഒരധികാരപദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ സി.പി.ഐ.എം സഹയാത്രികനായി തുടരുമെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു.
ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും കെടി ജലീൽ വ്യക്തമാക്കുന്നു. സിപിഐഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്ന് അദ്ദേഹം പറയുന്നു.ഒന്നാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന ജലീൽ തവനൂരിൽ നിന്നാണ്.
ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർക്കെതിരെ കടുത്ത വിമർശനങ്ങളും ഗുരുതര ആരോപണങ്ങളും ഉന്നയിച്ച പിവി അൻവറിന് പിന്നാലെ ഉദ്യോഗസ്‌ഥരിലെ കള്ളനാണയങ്ങളെ തുറന്നു കാട്ടുമെന്ന് കെടി ജലീൽ പ്രഖ്യാപിച്ചിട്ടുണ്ട്. പി വി അൻവറിൻ്റെ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് കെ ടി ജലീൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.കെടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇനി തെരഞ്ഞെടുപ്പിൽ കാണില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന “സ്വർഗസ്ഥനായ ഗാന്ധിജി”യുടെ അവസാന അദ്ധ്യായത്തിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.