തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഈ മാസം ഒന്പതുമുതല് നടത്തുമെന്നു മന്ത്രി ജി.ആര്.അനില്‍.
കഴിഞ്ഞ തവണത്തേതു പോലെ മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ റേഷന്‍ കാര്‍ഡുകാര്‍ക്കും മാത്രമാണ് ഓണക്കിറ്റ് നൽകുക.
വെള്ളക്കാര്‍ഡുകാര്‍ക്ക് 10.90 രൂപ നിരക്കില്‍ പത്തു കിലോ അരി വിതരണം ചെയ്യും. ഓണം ഫെയറുകള്‍ ഈ മാസം അഞ്ചു മുതല്‍ 14 വരെയായിരിക്കും.
13 ഇനം അവശ്യ സാധനങ്ങള്‍, ശബരി, മില്‍മാ ഉല്പന്നങ്ങള് എന്നിവ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.