വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു; റിട്ടയേർഡ് വനിതാ പ്രൊഫസറെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി

എറണാകുളം: വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ റിട്ടയേർഡ് വനിതാ പ്രൊഫസറെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു.

പെരുമ്പാവൂർ മുൻസിപ്പാലിറ്റിയിലെ പതിനെട്ടാം വാർഡിൽ മരുതു കവലയിലുള്ള ശ്രീരംഗം വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ എം. ജെ. ജയശ്രീയെ(60) ആണ് രക്ഷിച്ചത്. മാർത്തോമൻ കോളേജിൽ ഹിന്ദി പ്രഫസറായി സ‍ർവീസിൽ നിന്ന് വിരമിച്ചയാളാണ് ജയശ്രീ.

തിങ്കളാഴ്ച രാവിലെ വെള്ളം കോരുന്നതിനിടെയാണ് കാൽ വഴുതി കിണറ്റിലേക്ക് വീണത് . 45 അടിയോളം ആഴമുള്ള കിണറ്റിൽ 10 അടിയോളം ആഴത്തിൽ വെള്ളമുണ്ടായിരുന്നു. എന്നാൽ മോട്ടോറിന്റെ ഹോസിൽ പിടിച്ചുകിടന്നാണ് ജയശ്രീ രക്ഷപ്പെട്ടത്. 

വിവരം ലഭിച്ച് സ്ഥലത്തെത്തിയ പെരുമ്പാവൂർ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിണറ്റിൽ ഇറങ്ങിയ അഗ്നിശരക്ഷാ സേനാ ഉദ്യോഗസ്ഥൻ വല ഉപയോഗിച്ച് ജയശ്രീയെ ഉയ‍ർത്തി കിണറിന് പുറത്തെത്തിച്ചു.

ഗ്രേഡ് അസ്സിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസറായ എം.സി. ബേബിയുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ എം.കെ. നാസ്സർ, കെ.എം .ഇബ്രാഹിം, എം.കെ മണികണ്ഠൻ ഹോംഗാർഡ്മാരായ എൽദോ ഏലിയാസ്, കെ.വി. റെജി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !